മഹാരാഷ്ട്ര: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരോഡിൽ രാജ്യത്തിന് അഭിമാനമായി മഹാരാഷ്ട്രയുടെ ‘തേൻഗ്രാമം’. റിപ്പബ്ലിക് ദിന പരേഡില്‍ മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യമായി സംസ്ഥാനത്തിന്റെ തേന്‍ഗ്രാമം പദ്ധതി അവതരിപ്പിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ തേന്‍ഗ്രാമമാണ് മഹാരാഷ്ട്രയിലെ സത്താറയിലെ മന്‍ഗഢ് ഗ്രാമം.
മഹാരാഷ്ട്ര ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ 2022 മേയിലാണ് ആദ്യമായി തേന്‍ഗ്രാമം എന്ന ആശയം നടപ്പാക്കിയത്. ഗ്രാമത്തിലെ ആളുകൾക്കിടയിൽ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ഗ്രാമീണര്‍ക്ക് അധികവരുമാനം ഉറപ്പാക്കാനും പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മൻഡഢ് ഗ്രാമത്തിൻ്റെ പുറകേ മറ്റുജില്ലകളിലും തേൻ ഗ്രാമം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. ഓരോ ജില്ലയിലും ഒരു തേൻഗ്രാമം എന്നതാണ് സർക്കാറിൻ്റെ ലക്ഷ്യം.
രാജ്യത്തിന് അഭിമാനമായ തേൻഗ്രാമത്തിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് പരേഡില്‍ അവതരിപ്പിക്കുന്നതോടെ അന്തർദേശീയ ശ്രദ്ധ ലഭിക്കുമെന്ന സന്തോഷത്തിലാണ് ഗ്രാമനിവാസികള്‍. ഈ അഭിമാനമുഹൂർത്തത്തിൽ പങ്കാളികളാക്കാൻ തങ്ങളെയും ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ അധികാരികളെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയുണ്ടായില്ലെന്നാണ് അവരുടെ പ്രതികരണം. തേന്‍ഗ്രാമം നടപ്പാക്കുന്നതില്‍ തങ്ങളുടെ പങ്കാളിത്തം നേരിട്ട് അവതരിപ്പിക്കാന്‍ ഇനി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തേടാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Add Comment