മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവിനെ നിലമ്ബൂർ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി.
3.3 ഗ്രാം എംഡിഎംഎയുമായി മമ്ബാട് മേപ്പാടം കൂളിക്കല്‍ സ്വദേശി പുതുമാളിയേക്കല്‍ നൗഷാദിനെയാണ് എസ്‌ഐ ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്ബൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്ബൂർ പൊലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് നൌഷാദിനെ അററസ്റ്റ് ചെയ്തത്.
മേപ്പാടം കൂളിക്കല്‍ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്ത്. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മയക്ക്മരുന്ന് തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലമ്ബൂർ കോടതിയില്‍ ഹാജരാക്കി. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Add Comment