Kerala

‘ശോഭ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു’, ബിജെപിയിൽ ഭിന്നതയില്ല; കെ സുരേന്ദ്രൻ

പാലക്കാട്: ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും ബിജെപിയിൽ യാതൊരു തരത്തിലുമുള്ള ഭിന്നതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തും. ബിജെപിയ്ക്ക് അകത്ത് പ്രതിസന്ധികൾ ഒന്നും തന്നെയില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രൻ എത്തില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങൾ വിവാദമുണ്ടിക്കിയത്. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫും ചർച്ചയാക്കിയിരുന്നു. പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പ്രചാരണത്തിന് എത്തുമെന്നും, ബിജെപിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

About the author

KeralaNews Reporter

Add Comment

Click here to post a comment