ചെന്നൈ: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം.
കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് (32), ജെയിൻ തോമസ് (35), സോണിമോൻ കെ.ജെ (43) എന്നിവരാണ് മരിച്ചത് .
ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജി പി.ഡി (46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 5.45 ന് തമിഴ്‌നാട് തേനി പെരിയകുളത്തായിരുന്നു അപകടം.
വേളാങ്കണ്ണി പോയി മടങ്ങിവരികയായിരുന്നു അപകടത്തിൽപ്പെട്ടസംഘം. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ ആശുപത്രി മോർച്ചറിയിൽ.
ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാർ. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു.
ബസ് റോഡിൽ തലകീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
Add Comment