Tech

കൂടുതൽ ഡാറ്റ കൂടുതൽ ഫൺ; ന്യൂയർ ഓഫറുകൾ പ്രഖ്യാപിച്ച് ഉപഭോക്തകളെ കൈയിലെടുക്കാൻ ബിഎസ് എൻഎൽ

ഓഫറുകൾ കാട്ടി ഉപഭോക്തകളെ കൈയിലെടുക്കുകയാണ് ബിഎസ് എൻഎൽ. ഇപ്പോഴിതാ ന്യൂയർ ഓഫറുകൾ പ്രഖ്യാപിച്ചിരി ക്കുകയാണ് കമ്പനി. വെറും 277 രൂപ നൽകിയാൽ 60 ദിവസത്തേക്ക് 120 ജിബി ഡാറ്റയാണ് ബി എൻ എൽ ഉപഭോക്തകൾക്ക് ന്യൂയർ സമ്മാനമായി നൽകുന്നത്.

റിലയൻസ്ജി ജിയോ ഭാരതി എയർടെൽ വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ ഭീമൻമാരെ വെല്ലുവിളിക്കുന്ന റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഓഫറിലൂടെ ഒരു ദിവസം ഉപഭോക്തകൾക്ക് 2 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

ഈ ഫെസ്റ്റിവൽ കാലത്ത് കൂടുതൽ ഡാറ്റ കൂടുതൽ ഫൺ എന്ന ആപ്തവാക്യവുമാണ് ഈ പരിമിതകാല ഓഫർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 120 ജിബി ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗം 40 കെ പി എസ് ആയി കുറയും. 2025 ജനുവരി 16 വരെ മാത്രമാണ് ഈ ഓഫർ ഉണ്ടാവുകയുള്ളൂ.

Tags