പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിന് എത്തിയത് പാര്‍ട്ടി പറഞ്ഞിട്ടെന്ന് കെ മുരളീധരന്.
പാലക്കാട് തന്റെ ഫിസിക്കല്‍ പ്രസന്‍സ് വേണമെന്ന് പാര്‍ട്ടി പറഞ്ഞു. അങ്ങനെയാണ് പ്രചാരണത്തിന് ഇറങ്ങിയതെന്നും കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ‘പാലക്കാട് എൻ്റെ ഫിസിക്കല്‍ പ്രസന്‍സ് വേണമെന്ന് പാര്‍ട്ടി പറഞ്ഞു, വ്യക്തികളല്ല പ്രശ്നമെന്നാ’യിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.
പാലക്കാട് വോട്ട് ചോദിക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയാണെന്നും കെ മുരളീധരന് പറഞ്ഞു. ഇവിടെ വ്യക്തികളല്ല പ്രശ്നം. സീറ്റ് നിലനിര്‍ത്തേണ്ടത് പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമാണ്. മറ്റുകാര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തിയില്ല. പാലക്കാട് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. പാലക്കാട് ബിജെപി അപ്രസക്തമാണെന്നും കെ മുരളീധരന് പറഞ്ഞു. പാലക്കാട്ടെ വിജയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു സംശയവുമില്ലെന്നും കെ മുരളീധരന് പറഞ്ഞു. പാലക്കാട് മണ്ഡലത്തെ തനിക്ക് അടുത്ത് അറിയാം. പാലക്കാട് യുഡിഎഫിന്റെ വിജയം 101 ശതമാനം ഉറപ്പാണെന്നും കെ മുരളീധരന് പറഞ്ഞു.
ട്രോളി വിവാദത്തെക്കുറിച്ചും കെ മുരളീധരന് പ്രതികരിച്ചു. തങ്ങള്‍ ഒരു ഘട്ടത്തിലും പെട്ടിയുടെ പിന്നാലെ പോയിട്ടില്ലെന്ന് കെ മുരളീധരന് പറഞ്ഞു. റെയ്ഡില്‍ നയാപൈസപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ആര് പറഞ്ഞിട്ടാണ് റെയ്ഡ് നടത്തിയതെന്നുമുള്ള ചോദ്യം പ്രസക്തമാണ്. റെയ്ഡ് നടത്തിയവരാണ് വെള്ളത്തിലായതെന്നും കെ മുരളീധരന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും കെ മുരളീധരന് പറഞ്ഞു. ബിജെപി മൂന്നാം സ്ഥാനത്ത് എത്തും. ശോഭയുടെ നിലപാട് ബിജെപിയെ ബാധിക്കും. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്ന് ശല്യം ഉണ്ടാക്കേണ്ടതില്ലെന്നും കെ മുരളീധരന് പറഞ്ഞു.
Add Comment