അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനു ശേഷം ഇലോണ്‍ മസ്കിനും ഇത് നല്ലകാലമാണ്. ഇപ്പോള്‍ 400 ബില്യണ്‍ ഡോളര്‍ ആസ്തിയിലെത്തുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായി പുതിയ നാഴികകല്ല് തീര്‍ത്തിരിക്കുകയാണ് മസ്ക്. അദ്ദേഹത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സിന്റെ ഇന്‍സൈഡര്‍ ഷെയര്‍ വില്‍പനയാണ് മസ്‌കിനെ ഈ നേട്ടത്തിലെത്തിച്ചത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തി ഏകദേശം 50 ബില്യണ്‍ ഡോളറാണ് വർധിച്ചത്.
ടെസ്ല ഇന്‍കോര്‍പ്പറേറ്റ് ഓഹരികളും ബുധനാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു, ഇത് മസ്‌കിന്റെ ആസ്തി 447 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. 2024-ന്റെ തുടക്കം മുതല്‍ മസ്‌ക് തന്റെ ആസ്തിയില്‍ ഏകദേശം 218 ബില്യണ്‍ ഡോളറാണ് കൂട്ടിച്ചേര്‍ത്തത്. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ടെസ്ല ഓഹരികള്‍ ഈ വര്‍ഷം 71% നേട്ടമുണ്ടാക്കി, ബുധനാഴ്ച ക്ലോസ് ചെയ്ത് $424.77 എന്ന നിരക്കിലാണ്. 2021 ന് ശേഷമുള്ള ആദ്യത്തെ റെക്കോര്‍ഡാണിത്.
ട്രംപ് വരുന്നതോടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ റോളൗട്ട് കൂടുതല്‍ ശക്തമാകുമെന്നതും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ക്രെഡിറ്റുകള്‍ ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷകളാണ് ടെസ്ലയുടെ ഓഹരിയെ ഉയര്‍ത്താന്‍ സഹായിച്ചത്. അമേരിക്കന്‍ ഗവണ്‍മെന്റുമായുള്ള കരാറുകള്‍ സ്പേസ് എക്സ് കമ്പനിക്ക് വലിയ നേട്ടമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയില്‍ എത്തിക്കാനുള്ള മസ്‌കിന്റെ കാഴ്ചപ്പാടിനെ നിയുക്ത പ്രസിഡന്റ് പ്രശംസിക്കുകയും തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ടെക്സാസില്‍ നടന്ന സ്‌പേസ് എക്‌സ് വിക്ഷേപണത്തില്‍ മസ്‌കിനൊപ്പം ട്രംപ് പങ്കെടുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ ചാര്‍ട്ടേഡ് സ്‌പേസ് എക്‌സ് വിക്ഷേപണത്തില്‍ ആദ്യമായി വാണിജ്യ ബഹിരാകാശ നടത്തം നടത്തിയ ഒരു ശതകോടീശ്വരനായ ടെക് എക്സിക്യൂട്ടീവാണ് നാസയുടെ തലവനായി ട്രംപ് തിരഞ്ഞെടുത്ത ജാരെഡ് ഐസക്ടാന്‍. 2021-ല്‍ തന്റെ പേയ്‌മെന്റ്സ്ഥാപനത്തിലൂടെ SpaceX-ല്‍ 27.5 ദശലക്ഷം ഡോളര്‍ ട്രംപ് നിക്ഷേപിച്ചിട്ടുണ്ട്. മാത്രമല്ല, ‘താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനവും അക്ഷരാര്‍ത്ഥത്തില്‍ ശ്രദ്ധേയവുമായ സ്ഥാപനം’ എന്നാണ് കഴിഞ്ഞമാസം അദ്ദേഹം കമ്പനിയെ പ്രശംസിച്ചത്.
Add Comment