Local

നാദാപുരത്ത് വിവാഹം നിശ്ചയിച്ച യുവതി മരിച്ച നിലയിൽ

നാദാപുരത്തിനടുത്ത് കോടഞ്ചേരിയില്‍ യുവതിയെ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി .

പുറമേരി കോടഞ്ചേരി ഉണിയമ്ബ്രോല്‍ മനോഹരൻ്റെ മകള്‍ ആരതി (21) യാണ് മരിച്ചത്.

കണ്ണൂർ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. വിവാഹ ഒരുങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയുടെ മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓടുമേഞ്ഞ വീടിൻ്റെ അടുക്കളയില്‍ മകളെ അമ്മ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസികളുടെ സഹായത്തോടെ ഉടൻ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ രാവിലെ ജോലിക്ക് പോയതാണ്. അമ്മ സനില പുറമേരി ടൗണില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് ആ ദാരുണ രംഗം കണ്ടത്.

നഴ്സിംഗ് പഠനത്തിന് ശേഷം കണ്ണൂർ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ഒരു വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു.

ഒരാഴ്ച്ചയായി അവധിയിലാണ്. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

ആതിര സഹോദരിയാണ്