കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കിയ നടപടിയില്‍ പ്രതികരണവുമായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
പ്രതികരിക്കാൻ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തലശേരി സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു.
ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി. സമ്മേളന കാലയളവില്‍ സിപിഐഎമ്മില്‍ ഇത്തരം അസാധാരണ നടപടി അപൂർവമാണ്.
പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെയായിരുന്നു പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത് പിന്നാലെ. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു.
Add Comment