തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം. ഭരണസമിതിയിലുള്ളവരേയും മുന്‍ ഭരണസമിതി അംഗങ്ങളേയും സസ്പെന്‍ഡ് ചെയ്തു. നേമം ഏരിയാ കമ്മിറ്റി അംഗം ആര് പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രദീപ് കുമാറിന് പുറമേ, മുന്‍ ഏരിയാ സെക്രട്ടറി ബാലചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി അഫ്കാര്‍ സുള്‍ഫി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സഫീറ ബീഗം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നടപടി സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
68 കോടി രൂപയുടെ ക്രമക്കേടാണ് നേമം സര്‍വീസ് സഹകരണ ബാങ്കില്‍ കണ്ടെത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലായിരുന്നു തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കില്‍ സഹകരണ വകുപ്പിന്റേയും വിജിലന്‍സിന്റേയും പരിശോധന തുടരുകയാണ്.
Add Comment