Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയൻതാരയ്ക്കെതിരെ കോടതിയിൽ ഹർജി നൽകി ധനുഷ്

ചെന്നൈ: നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററി വിവാദത്തിൽ നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻതാരയുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻററി റീലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ കൂടുതൽ ആളിക്കത്തിയത്. ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.