Politics

‘പൊതുവോട്ടുകൾ സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയാക്കി, എന്നാൽ കണക്കുകൂട്ടൽ തെറ്റി’; മുകേഷിനെ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം

കൊല്ലം:  നടൻ മുകേഷിനെ സ്ഥാനാർഥിയാക്കിയത് പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി.

അതേസമയം മന്ത്രിസഭ പരാജയമാണെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഗുണം ചെയ്തില്ല. കരുനാഗപ്പള്ളിയിലെ പാർട്ടി പ്രശ്നങ്ങളിൽ സിപിഎം ജില്ലാ നേതൃത്വത്തിന് എതിരെയും വിമർശനമുണ്ടായി. പ്രശ്നങ്ങൾ രൂക്ഷമാക്കിയതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശിച്ചു.

Tags