Lifestyle

വിവാഹസമ്മാനമായി ഒരുകോടി രൂപ; വീഡിയോ വൈറല്‍

വിവാഹവുമായി ബന്ധപ്പെട്ട് പാരമ്പര്യമായ പല ചടങ്ങുകളും നടക്കാറുണ്ട്. പലയിടത്തും പല രീതിയിലാകും ചടങ്ങുകള്‍. വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് കൊടുക്കുന്ന വിവാഹ സമ്മാനങ്ങളൊക്കെ അക്കൂട്ടത്തില്‍പ്പെടും.

രാജസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹത്തിന് വധുവിന്റെ അമ്മാവന്മാര്‍ സമ്മാനം കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ വധുവിന്റെ മാതൃസഹോദരന്മാര്‍ ആഭരണങ്ങള്‍, സ്വത്ത് രേഖകള്‍, ഒരു കോടി രൂപ, ഒരു ട്രാക്ടര്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. പ്ലേറ്റിലേക്ക് പണം ഉച്ചത്തില്‍ എണ്ണി ഇടുന്നത് കാണാന്‍ സാധിക്കും. ഒരു കോടി 11 ലക്ഷത്തി 151 രൂപയാണ് പെണ്‍കുട്ടിക്ക് കുടുംബം സമ്മാനമായി നല്‍കിയത്.

ദശലക്ഷക്കണക്കിന് പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പങ്കുവച്ചത്. ചിലര്‍ ഇത്രയധികം പണം കൊടുത്തതിന്റെ നിയമസാധൂതയെ ചോദ്യം ചെയ്തു. മറ്റ് ചിലർ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ചിലരാകട്ടെ ഇതിനെ അനുകൂലിക്കുകയും ചെയ്തു.