Food

വീട്ടിൽ എളുപ്പത്തില്‍ തയ്യാറാക്കാം പാലക് പനീര്‍ റാപ്പ്

പാലക് പനീര്‍ റാപ്പ്


ചപ്പാത്തി – 5 എണ്ണം
സവാള – 1 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പനീര്‍ – 200 ഗ്രാം(പൊടിച്ചത്)
റിഫൈന്‍ഡ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
ഗരംമസാല പൗഡര്‍ – 1/4 ടീസ്പൂണ്‍
പാലക്ക് ചീര – 2 കപ്പ്(ചെറുതായി അരിഞ്ഞത്)
തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ജീരകം മൂപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തക്കാളി ഇവ ചേര്‍ത്ത് വഴറ്റുക. തക്കാളി വാടിത്തുടങ്ങുമ്പോള്‍ ഗരംമസാലയും ഉപ്പും ചേര്‍ക്കാം. ശേഷം പനീറും പാലക്ക് അരിഞ്ഞതും ചേര്‍ത്തിളക്കി വേവിക്കുക. ഈ കൂട്ട് ചപ്പാത്തിയില്‍ വച്ച് മടക്കി റോളാക്കി വിളമ്പാം.