പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വടകര എംപി ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും സുധാകരന് വ്യക്തമാക്കി.
കത്ത് അയക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും സുധാകരന് പറഞ്ഞു. കത്ത് പുറത്തായതാണ് കുഴപ്പമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോണ്‍ഗ്രസുകാരെന്നും കെ സുധാകരന് പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി നേതൃത്വം ദേശീയ നേതൃത്വത്തിനയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വി കെ ശ്രീകണ്ഠന് എംപി, മുന്‍ എംപി വി എസ് വിജയരാഘവന്, കെ എ തുളസി, സി വി ബാലചന്ദ്രന് എന്നിവര്‍ ഒപ്പിട്ട കത്താണ് പുറത്ത് വന്നത്.
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് കത്തയച്ചിരിക്കുന്നത്.
Add Comment