Kerala Local

വടകരയിൽ ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു, ഒരാൾക്ക് പരിക്ക്

വടകരയിൽ ബസ് ഇടിച്ച്‌ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാല്‍നട യാത്രക്കാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വാടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്.

രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തണ്ണീർപന്തലില്‍ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.