Tech

എടിഎമ്മിൽ നിന്നും നേരിട്ട് പിഎഫ് തുക പിൻവലിക്കാം; കൂടുതൽ അറിയാം

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലെ (EPFO) 7 കോടി അംഗങ്ങൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇപിഎഫിന് കീഴിൽ എടിഎമ്മിൽ നിന്ന് പിഎഫ് പിൻവലിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നതായി കുറച്ച് കാലം മുമ്പ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം.

ഇന്ത്യയിലെ തൊഴിലാളികളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി തൊഴിൽ മന്ത്രാലയം അതിൻ്റെ ഐടി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രക്രിയയിലാണ് ഇപ്പോൾ എന്ന് തൊഴിൽ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു.

2025 മുതൽ ഇപിഎഫ്ഒ അംഗങ്ങൾക്ക് വലിയ പുരോഗതി പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കാരണം അവർക്ക് എടിഎമ്മിൽ നിന്ന് പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം ലഭിക്കാൻ പോകുന്നുവെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത്ര ദവ്‌റ പറഞ്ഞു.