വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും വോട്ട് ബാങ്കിനു വേണ്ടി കോണ്‍ഗ്രസ് സൃഷ്ടിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച് ഇവര്‍ വഖഫ് ബോര്‍ഡിന് വിട്ടുകൊടുത്തു. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയില്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെ പോലും കോണ്‍ഗ്രസ് നശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിന് പോലും മറികടന്നാണ് ഡല്‍ഹിക്ക് സമീപത്തെ ഭൂമി കോണ്‍ഗ്രസ് വഖഫിന് കൈമാറിയത്. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു ഇതെന്നും മോദി പറഞ്ഞു. നവംബർ 25 മുതല്‍ ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമർശം.
Add Comment