Kerala

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേ പത്രിക സമർപ്പിച്ച്‌ പ്രിയങ്ക ഗാന്ധി. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക പത്രിക സമർപ്പിക്കാൻ എത്തിയത്.


  പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാനായി ജനസാഗരമാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. ജനസാഗരമാണ് പ്രിയങ്കഗാന്ധിയുടെ റോഡ് ഷോയില്‍ അണിനിരന്നത്.


പ്രിയങ്കക്കൊപ്പം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവരും പങ്കെടുത്തിരുന്നു.


പ്രിയങ്കയുടെ കന്നിയങ്കം അതിഗംഭീരമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രവർത്തകർ. വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രവർത്തകരാണ് വയനാട്ടിലേക്ക് ഒഴുകി എത്തുന്നത്.


രാവിലെ 11.30ഓടെ കല്‍പ്പറ്റ ന്യൂ ബസ്റ്റാൻഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. 5 സെറ്റ് പത്രികയാണ് പ്രിയങ്ക തയ്യാറാക്കിയിരുന്നത്. രാഹുല്‍ ഗാന്ധിയുടെ നാമനിർദ്ദേശപത്രിക തയ്യാറാക്കിയ ഷഹീർ സിംഗ് അസോസിയേഴ്സ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


പിന്നാലെ, പ്രിയങ്കയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഇന്ന് വൈകിട്ടോടെ തന്നെ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത് ആഴ്ച മുതല്‍ പ്രചരണത്തിനായി വയനാട്ടിലേക്ക് തിരികെ എത്താനാണ് സാധ്യത.