Local

ആര്‍ജെഡി കുറ്റ്യാടി നിയോജകമണ്ഡലം ക്യാമ്പ് ശനിയാഴ്ച മണിയൂരിൽ

മണിയൂര്‍: ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് പതിനാലാം തീയതി ശനിയാഴ്ച മണിയൂരിലെ മുതുവനയില്‍ പ്രത്യേകം സജ്ജമാക്കിയ എം.കെ.പ്രേംനാഥ് നഗറില്‍ നടക്കും. ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്യാമ്പില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വറുഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലത്തില്‍ നിന്നുള്ള മേല്‍ക്കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് കമ്മിറ്റി പ്രസിഡന്റുമാര്‍, സഹസംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, സഹകരണ സംഘംഡയരക്ടര്‍മാര്‍ എന്നിവരാണ് പ്രതിനിധികള്‍. കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരത്തോടെ സമാപിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.എന്‍.മനോജും ജനറല്‍ കണ്‍വീനര്‍ വി.പി. വാസുവും അറിയിച്ചു.