ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ രോഹിത് ശര്‍മ നിരവധി റെക്കോര്‍ഡുകളാണ് തിരുത്തിയെഴുതിയത്. ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. ഏകദിന ക്രിക്കറ്റില്‍ ഏക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് 10-ാം സ്ഥാനത്തെത്തി.
കരിയറില്‍ 344 ഏകദിന മത്സരങ്ങള്‍ കളിച്ച രാഹുല്‍ ദ്രാവിഡ് 10,889 റണ്‍സാണ് അടിച്ചുകൂട്ടിയത്. 267-ാം ഏകദിനത്തില്‍ രോഹിത് ദ്രാവിഡിനെ മറികടന്നു. 10,987 റണ്‍സാണ് രോഹിത് ശര്‍മയുടെ ഏകദിന കരിയറില്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 311 ഏകദിനങ്ങളില്‍ നിന്നായി 11,363 റണ്‍സ് അടിച്ച ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയാണ് നിലവില്‍ രോഹിത്തിന് തൊട്ടുമുന്നിലുള്ളത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചവരില്‍ ഇന്ത്യന്‍ മുന്‍ താരം ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ് മുന്നിലുള്ളത്. 463 ഏകദിനങ്ങള്‍ കളിച്ച സച്ചിന് 18,426 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയാണ് തൊട്ടുപിന്നില്‍. 14,234 റണ്‍സാണ് സംഗക്കാര തന്റെ കരിയറില്‍ അടിച്ചെടുത്തത്.
ഈ തലമുറ താരങ്ങളില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്വേട്ടക്കാരന്. 296 ഏകദിനങ്ങളില്‍ നിന്നായി 14,234 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ സച്ചിനും സംഗക്കാരയ്ക്കും മുന്നില്‍ മൂന്നാമനാണ് കോഹ്ലി.
Add Comment