ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും നഷ്ടം. 86.42ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. രണ്ടു ദിവസത്തിനിടെ 30 പൈസയുടെ നേട്ടത്തിന് ശേഷമാണ് ഇന്ന് രൂപയുടെ ഇടിവ്. ഇന്നലെയും തുടക്കത്തില്‍ രൂപ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ വൈകീട്ടോടെ രൂപ തിരിച്ചുകയറുകയായിരുന്നു.
13 പൈസയുടെ നേട്ടമാണ് ഇന്നലെ രൂപയ്ക്ക് ഉണ്ടായത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് വീണ്ടും 77000 കടന്ന് കുതിച്ചു. 400ലധികം പോയിന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
Add Comment