തിരുവനന്തപുരം: സജി ചെറിയാനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് രാജി വെക്കണം. മന്ത്രിയെ വെള്ള പൂശിക്കൊണ്ട് പൊലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു.
പുനരന്വേഷണം നടക്കട്ടെ. സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിലേക്ക് കടക്കുന്നില്ല. കോടതി വിധി വരട്ടെയെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പാലക്കാട് എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ തുടര്‍ച്ചയാണ് പത്രങ്ങളില്‍ വന്ന പരസ്യം. വര്‍ഗീയ പ്രചാരണം നടത്തിയത് ഇടതുപക്ഷമാണ്. വര്‍ഗീയ പ്രചാരണം നടത്തുന്നതില്‍ ഇഎംഎസിനേക്കാള്‍ മുന്‍പന്തിയില്‍ പിണറായി വിജയനാണ്. കമ്മ്യൂണിസ്റ്റ് അധഃപതിച്ചാല്‍ വര്‍ഗീയവാദിയാകും. വര്‍ഗീയവാദി അധഃപതിച്ചാല്‍ പിണറായി വിജയനാകുമെന്നുമാണ് ഈ തിരഞ്ഞെടുപ്പില്‍ മനസിലായത്’, എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
Add Comment