ജിദ്ദ: 2025ലെ ഹജ്ജിന് തീർത്ഥാടകർക്കൊപ്പം കുട്ടികൾ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എല്ലാ വർഷവും ഹജ്ജ്-ഉംറ സമയങ്ങളിലുണ്ടാകുന്ന തിരക്കിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മുൻ വർഷങ്ങളിൽ തുടർന്നിരുന്നത് പോലെ ഹജ്ജ് നിർവഹിക്കാത്തവർക്കായിരിക്കും ഇത്തവണയും മുൻഗണന.
നിലവിൽ സൗദി പൗരന്മാർക്കുള്ള ഹജ്ജിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലൂടെ സൗദിയിലെ താമസക്കാർക്കും സ്വദേശികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാം.
Add Comment