Tech

ബഹിരാകാശത്ത് അസാധാരണമായ രണ്ട് വസ്തുക്കളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

ബഹിരാകാശത്ത് അസാധാരണമായ രീതിയിലുള്ള രണ്ട് വസ്തുക്കളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഗ്രഹമോ നക്ഷത്രമോ അല്ലാത്ത, എന്നാൽ വ്യാഴത്തെക്കാളും വലിപ്പമുള്ള വസ്തുവിനെയാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുള്ളത്.

Gaia 5b,Gaia 4b എന്നിങ്ങനെയാണ് വസ്തുക്കൾക്ക് ശാസ്ത്രജ്ഞർ നൽകിയ പേര്. ഇതിൽ Gaia 5b, ഗ്രഹങ്ങളേക്കാൾ വലിപ്പമുള്ളതും 134 പ്രകാശ വർഷം അകലെയുള്ള Gaia 5 എന്ന നക്ഷത്രത്തെ വലംവെക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. Gaia 4b എന്ന വസ്തു വ്യാഴത്തെക്കാൾ 21 മടങ് വലിപ്പമുള്ളതാണ്. 4244 പ്രകാശവർഷം അകലെയുള്ള Gaia 4 എന്ന നക്ഷത്രത്തെ വലംവെക്കുന്നതാണ് ഈ വസ്തു.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ Gaia എന്ന ദൂരദർശിനി ചെറിയ നക്ഷത്ര ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രഹങ്ങളുടെ രൂപീകരണവും മറ്റും മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് Gaia ചെയ്യുന്നത്. ഈ കണ്ടെത്തലുകൾ നിലവിലുള്ള സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്നതാണ്. കൂടുതൽ നിരീക്ഷണങ്ങൾ ഈ നിഗൂഢ ബഹിരാകാശ വസ്തുക്കളെക്കുറിച്ച് കൂടുതൽ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.