Kerala

ആനയ്ക്ക് വെള്ളം വേണമെങ്കിൽ വനം വകുപ്പ് വായിൽ ഒഴിച്ചു കൊടുക്കട്ടെ, വിവാദ പ്രസ്താവനയുമായി എം.എം മണി

സിപ്ലെയിൻ പദ്ധതിയില്‍ മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ വനം വകുപ്പ് ആശങ്കയറിച്ചതിന് പിന്നാലെ വില കുറഞ്ഞ പ്രതികരണവുമായി എം.

എം മണി. “ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേല്‍ വനം വകുപ്പ് ആനയുടെ വായില്‍ കൊണ്ടുപോയി വെള്ളം കൊടുക്കട്ടെ..വനം വകുപ്പിനോട് പോയി പണി നോക്കാൻ പറ” എന്നായിരുന്നു മണിയുടെ വാക്കുകള്‍.

കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്‌ക്ക് ഓഫ് ചെയ്ത സിപ്ലെയില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിമാണ് ലാൻഡ് ചെയ്യുന്നത്. ആനത്താരയുടെ ഭാഗമാണ് മാട്ടുപ്പെട്ടി ഡാം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങാറുണ്ട്. ഇവിടെ വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകും. ശബ്ദം കേട്ട് ആനകള്‍ വിരണ്ട് ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ ജാഗ്രത വേണമെന്നുമാണ് വനംവകുപ്പ് ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്‌ക്ക് ഓഫ് ചെയ്ത സിപ്ലെയിൻ ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ഇന്ന് വിജയകരമായി ലാന്‍ഡ് ചെയ്തു. 30 മിനിറ്റായിരുന്നു യാത്രാ സമയം.