മുഖംമറച്ച് അര്‍ഥനഗ്നരായി എത്തുന്ന ക്രൂരന്മാരായ കുറുവാ സംഘത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്… അങ്ങ് ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്നത് സ്‌പൈഡര്‍മാന്‍ കള്ളന്റെ വാർത്തകളാണ്. ഈ ‘സ്പൈഡർമാനെ’ പൊലീസ് കയ്യോടെ പൊക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കഥകളില്‍ വായിച്ചിട്ടുള്ള, സിനിമയില്‍ കണ്ടിട്ടുള്ള സ്‌പൈഡര്‍മാന്‍ അല്ല ഈ സ്‌പൈഡര്‍മാന്‍. എന്താണീ സ്‌പൈഡര്‍മാന്‍ മനുഷ്യന്റ പ്രത്യേകതതകളെന്ന് നോക്കാം,
ന്യൂഡല്‍ഹിയില്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുളള കബീര്‍നഗര്‍ ഏരിയയില്‍ ഭിത്തികള്‍ തുരന്ന് വീടുകളില്‍ നുഴഞ്ഞുകയറാൻ കഴിവുള്ള മോഷ്ടാവാണ് സ്‌പൈഡര്‍മാന്‍ എന്ന് പേരുളള യോഗേഷ് എന്ന മോഷ്ടാവ്. ഇയാളെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വളരെക്കാലമായി പൊലീസിന് പിടിതരാതെ നടക്കുന്നയാളാണ് യോഗേഷ്. നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുകളുണ്ട്. വളരെക്കാലമായി പൊലീസ് നോട്ടമിട്ട് വെച്ചിരിക്കുകയായിരുന്നു ഇയാളെ.
ഡിസംബര്‍ 27 ന് ഭരത് നഗര്‍ നിവാസിയായ ഒരാള്‍ തന്റെ വീട്ടില്‍ രാത്രിയില്‍ ആരോ അതിക്രമിച്ച് കയറിയെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളും മൊബൈല്‍ ഫോണുകളും, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും മോഷ്ടിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ഇയാളുടെ പക്കല്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
Add Comment