തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം പൂർത്തിയാകുമ്പോൾ 333 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 328 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാടിച്ച് തൃശ്ശൂരും കോഴിക്കോടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 326 പോയ്ന്റുമായി പാലക്കാട് തൊട്ടു പിന്നാലെയുണ്ട്.
എറണാകുളം-310, തിരുവനന്തപുരം-309, കൊല്ലം-307, ആലപ്പുഴ-307, മലപ്പുറം-307, കോട്ടയം-294, കാസര്‍കോട്-286, വയനാട്-285, പത്തനംതിട്ട-277, ഇടുക്കി-256 എന്നിങ്ങനെയാണ് പോയിന്റ് നിലകള്‍.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങൾ പൂർത്തിയായിരുന്നു. ആദ്യദിനം പൂർത്തിയായപ്പോൾ 215 പോയിന്റുമായി കണ്ണൂരായിരുന്നു ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതും 213 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമതുമായിരുന്നു.
ആകെയുള്ള 249 മത്സര ഇനങ്ങളിൽ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, സംസ്‌കൃതം കലോത്സവത്തിൽ 7, അറബിക് കലോത്സവത്തിൽ 6 ഇനങ്ങളുമാണ് പൂർത്തിയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.
Add Comment