Local

വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

വടകര:ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലില്‍ നിസ മെഹക്ക് അൻസറാണ് മരിച്ചത്.

ഇന്നലെ രാത്രിയില്‍ വീട്ടിലെ കിടപ്പ് മുറിയില്‍ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. മൃ‍തദേഹം കണ്ടെത്തിയയുടനെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു.

വടകര പൊലീസ് സംഭവ സ്ഥലത്തെത്തി മൃ‍തുദേഹം ഇന്നലെ രാത്രി തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചട്ടില്ല. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച നിസ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)