സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ പുതിയ ചിത്രം എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറഞ്ഞ സിനിമയ്ക്ക് ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിലൂടെ മിന്നുന്ന സുരാജിനെ സിനിമയിൽ കാണമെന്നാണ് പ്രേക്ഷകർ പറയുന്നത്. സമീപകാലത്ത് മോളിവുഡിൽ ഇറങ്ങിയ ഡാർക്ക് ഹ്യൂമർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രമാണ് ഇഡി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സുരാജിനൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
ഇ.ഡി-എക്‌സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു.
അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍,സൗണ്ട് ഡിസൈന്‍ : വിക്കി, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി ആര്‍ : ആഷിഫ് അലി, മാര്‍ട്ടിന്‍ ജോര്‍ജ് ,അഡ്വെര്‍ടൈസ്മെന്റ് : ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Add Comment