അത്തോളി :വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു.
വേളൂർ കോതങ്കലിൽ വാടക വീട്ടിൽ താമസിക്കും എലത്തൂർ മാഷിദ മൻസിൽ വി മഹ്മൂദ് (32) ആണ് പ്രതി.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ച പോലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെപരാതിക്കാരിയായ വീട്ടമ്മയെ പ്രതിയുടെ ഫോട്ടോ കാണിച്ചു, അവർ തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി .തുടർന്ന് സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ബ്ലേഡ കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. അക്രമം നടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ ദൂരെ റോഡിൽ നിന്നും ബ്ലേഡ് കണ്ടെത്തി.വീട്ടമ്മയുടെ പുറകിൽ നിന്നും ഓടിവന്നാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയാണ് കേസിനാസ്പദമായസംഭവം നടന്നത്.
അത്തോളി സഹകരണആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക്
താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് മഹ്മൂദ് ബ്ലേഡ് കൊണ്ട് വീശി കൊല്ലാൻ ശ്രമിച്ചത്.
വീട്ടമ്മ കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
വീടിന് മുൻപിൽ സ്കൂട്ടർ നിർത്തി മുന്നോട്ട് നടക്കുമ്പോൾ പുറകിൽ നിന്നും എത്തി കഴുത്തിന് നേരെ മഹ്മൂദ് ബ്ലെയിഡ് കൊണ്ട്
വീശുകയായിരുന്നുവെന്ന് വീട്ടമ്മയുടെമൊഴി.
കഴുത്തിന് മുറിവേറ്റ യുവതിയെ എം എം സി യിൽ പ്രവേശിപ്പിച്ചിരുന്നു. 6 സ്റ്റിച്ചുണ്ട്. അപകടനില തരണം ചെയ്ത് രാത്രി 12.30 ഓടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരിന്നു.
അത്താണിയിൽ വീട്ടമ്മ ജോലി ചെയ്യുന്ന ഷോപ്പിന് സമീപം മത്സ്യ കടയിലായിരുന്നു മഷൂദ്ന്
ജോലി. വീട്ടമ്മയെ ശല്യം ചെയ്യുന്നതായി കടയുടമയോട് പരാതി പറഞ്ഞു. തുടർന്ന് ഒരു മാസം മുൻപാണ് ജോലി നഷ്ടമായത്. ഇതിനിടയിൽ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ
നിരസിച്ചു.ഈ രണ്ട് കാരണങ്ങളാലാണ് പ്രതികാരം ചെയ്തതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു.
Add Comment