ക്രൈസ്തവ ഭൂരിപക്ഷ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയുടെ ഹൃദയ ഭാഗത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം ഇന്ധനം ഒഴിച്ച് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആയിരങ്ങൾ തെരുവിലിറങ്ങി. നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ. തീയിട്ട അക്രമി സംഘം പിടിയിലായെന്നും ഇവർ രാജ്യത്തിന് പുറത്തുള്ളവർ എന്നും എച്ച് ടിഎസ് ഭരണകൂടം അവകാശപ്പെട്ടു. നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ ഉടൻ പുനഃസ്ഥാപിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് സിറിയയിൽ അധികാരം പിടിച്ച വിമത സായുധ സംഘം പറഞ്ഞിരുന്നു.
Add Comment