ന്യൂ ഡൽഹി: എയിംസിൽ നിന്ന് തന്റെ അവസാനത്തെ ഡ്യൂട്ടിയും കഴിഞ്ഞ് പോകുന്ന ഡോക്ടർക്ക് ലഭിച്ചത് സ്വപ്നതുല്യമായ യാത്രയയപ്പ്. വർഷങ്ങളുടെ സേവനം കഴിഞ്ഞ് വിരമിച്ച ഡോക്ടർ ജീവൻ സിംഗ് ടിടിയാലിനാണ് സഹപ്രവർത്തകർ ഒരിക്കലും മറക്കാൻ സാധിക്കാത്ത രീതിയിൽ യാത്രയയപ്പ് നൽകിയത്.
തന്റെ റൂമിൽ നിന്നിറങ്ങിവരുന്ന ടിടിയാലിയെ സഹപ്രവർത്തകർ എല്ലാവരും വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. ചില ഡോക്ടർമാർ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചിലർ കരയുകയും ചെയ്യുകയാണ്. ഇതിനിടയിൽ പ്രായമായ ഒരു രോഗി അദ്ദേഹത്തിന്റെയടുക്കൽ കൈ കൂപ്പി നിന്നു. സഹപ്രവർത്തകരുടെയും രോഗികളുടെയും ഈ സ്നേഹപ്രകടനത്തിൽ കണ്ണീരണിഞ്ഞുകൊണ്ടാണ് ജീവൻ സിംഗ് ടിടിയാൽ പുറത്തുവരുന്നത്.
ജോലിയിലെ ആത്മാർത്ഥതയ്ക്കും മികച്ച സേവനത്തിനും പേരുകേട്ട പ്രശസ്ത ഓഫ്തൽമോളജിസ്റ്റ് ആയ ജീവൻ സിംഗ് ടിടിയാൽ പദ്മശ്രീ ലഭിച്ച വ്യക്തി കൂടിയാണ്. 2014ലാണ് മെഡിക്കൽ മേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചത്.
Add Comment