India

നീതിദേവതയ്ക്ക് ഇനി കണ്ണിൽ കെട്ടില്ല, കയ്യിൽ വാളും…

നീതിദേവതയ്ക്ക് ഇനി തുറന്ന കണ്ണുകള്‍. കണ്ണിലെ കെട്ടഴിച്ച്‌ ശില്‍പ്പത്തെ ഭാരതീയമാക്കാൻ ചരിത്രപരമായ നടപടിയെടുത്തത് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.

ഇടതുകൈയില്‍ വാളിന് പകരം ഇന്ത്യൻ ഭരണഘടന. നിയമം അന്ധമല്ലെന്ന സന്ദേശമാണ് കെട്ടഴിച്ചതിലൂടെ നല്‍കുന്നത്. വാളിന് പകരം ഭരണഘടന വച്ചത് ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന സന്ദേശം കൈമാറാനും. കൊളോണിയല്‍ അവശേഷിപ്പുകളാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്.

അധികാരം, സമ്ബത്ത് തുടങ്ങിയവയൊന്നും പരിഗണിക്കാതെ സമഭാവനയോടെ നീതി നടപ്പാക്കുമെന്ന സന്ദേശമാണ് കണ്ണു കെട്ടിവച്ചതിലുടെ നല്‍കിയിരുന്നത്. അനീതിക്ക് ശിക്ഷയുടെ പ്രതീകമായിരുന്നു വാള്‍.