Kerala

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരൻ അറസ്റ്റിലായി.

യുവതിയുമായി സൗഹൃദം നടിച്ച്‌ അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്.

ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ യുവാവ് ഒളിവില്‍ പോയി. എന്നാല്‍ ഇയാള്‍ ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ. ജി, സബ് ഇൻസ്പെക്ടർമാരായ സജിത്, ജിഷ്ണു, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, നിധിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.