സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.
സതീശന്‍. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രയാസപ്പെടുന്ന ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണം. നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് ഇപ്പോള്‍ 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ അത് നൂറ് രൂപയില്‍ കൂടുതലാകുന്ന സ്ഥിതിയാണ്. ആളുകളെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍ വൈദ്യുതി നിരക്ക് കൂടുകയാണ്. ഡെപ്പോസിറ്റ് ചാര്‍ജടക്കം മാര്‍ച്ചില്‍ കൂടുമ്ബോള്‍ വലിയ ബാധ്യത സാധാരണക്കാര്‍ക്ക് ഉണ്ടാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വരുന്ന 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ ഒരു കരാറുണ്ടാക്കി. ഒരു യൂണിറ്റ് വൈദ്യുതിക്ക് നാല് രൂപ 29 പൈസയ്ക്കാണ് വാങ്ങാന്‍ തീരുമാനിച്ചത്. ഏഴ് വര്‍ഷം വാങ്ങി. ആറ് വര്‍ഷത്തിലധികം ഈ സര്‍ക്കാരും വൈദ്യുതി വാങ്ങി. രണ്ട് വര്‍ഷം മുമ്ബ് ആ കരാര്‍ റദ്ദാക്കി. പിന്നീട് ആറ് മുതല്‍ 12 രൂപ ചിലവാക്കി വൈദ്യുതി വാങ്ങുകയാണുണ്ടായത്. അതാണ് അധിക ബാധ്യതയിലേക്ക് നയിച്ചതെന്നും വി.ഡി. സതീശന്‍ വിശദമാക്കി.
ചെറിയ തുക ചിലവാക്കി വൈദ്യുതി വാങ്ങുന്ന കരാര്‍ റദ്ദാക്കിയത് അദാനി കമ്ബനിക്ക് ലാഭം ഉണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ടീകോം കമ്ബനിയുമായി തങ്ങളുന്നയിച്ച ഒരാക്ഷേപത്തിലും സര്‍ക്കാര്‍ മറുപടി പറയുന്നില്ല. ടീകോം കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള എന്ത് നിയമമാണ് കരാറിലുള്ളതെന്നും അദ്ദേഹം ചോദിച്ചു. കമ്ബനിയാണ് കരാര്‍ പാലിക്കാത്തത്. 248 ഏക്കര്‍ സ്വന്തകാര്‍ക്ക് കൊടുക്കാനുള്ള തട്ടിപ്പാണ് അതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
Add Comment