Local

രണ്ട് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യം കത്തിക്കുത്തില്‍ കലാശിച്ചു

ഫറോക്: കോഴിക്കോട് രണ്ട് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യം കത്തിക്കുത്തില്‍ കലാശിച്ചു. മണ്ണൂര്‍ പത്മരാജ സ്‌കൂളിന് സമീപം ആണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പതിനാറ് വയസുകാരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു വര്‍ഷം മന്‍പുതന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെ ഇരുവരും തമ്മില്‍ ബസില്‍വെച്ച് കണ്ട് മുട്ടുകയും വീണ്ടും വഴക്കടിക്കുകയും ചെയ്തു. പ്രശ്‌നം പറഞ്ഞ് തീര്‍ക്കുന്നതിന് വേണ്ടി കുത്തിയ വിദ്യാര്‍ത്ഥിയുടെ മണ്ണൂരിലുള്ള വീട്ടിലേക്ക് കുത്തേറ്റ വിദ്യാര്‍ത്ഥി എത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയേയും പിതാവിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

About the author

KeralaNews Reporter

Add Comment

Click here to post a comment