Local

ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ, വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്ട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

ചിത്താരിയിലെ മുഹമ്മദ് റിയാസ് (31) ആണ് പിടിയിലായത്.

ചൊവ്വാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട്ട് എത്തിയ സമയത്താണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ പിറകിലെ ജനറല്‍ കമ്ബാർട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന കൊല്ലം കണിച്ചുകുളങ്ങരയിലെ മുരളീധരന് (63) കല്ലേറില്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.