രൂപ വീണ്ടും ഡോളറിനെതിരെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
വെള്ളിയാഴ്ച പണ വായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ രൂപയെ സ്വാധീനിച്ചു. വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
അതേസമയം, ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്സ് 78,000-ത്തിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്സ് ഇന്നലെ 300ലധികം പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സെക്ടറിലെ നഷ്ടമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്.
Add Comment