Lifestyle

മെൽബണിലെ വീട്ടിൽ അർധരാത്രിയിൽ എത്തിയ പാമ്പ് ഒളിച്ചിരുന്നത് കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ

സാധാരണയായി നമ്മൾ ഏറ്റവും അധികം ശ്രദ്ധ കാണിക്കേണ്ടവരാണ് കുഞ്ഞുങ്ങളുടെ കാര്യത്തിൽ. അവർക്ക് ആപത്ത് വരാതെ ശ്രദ്ധിക്കേണ്ടത് നമ്മളാണ്. അത്തരത്തിൽ ഒന്നടങ്കം നമ്മളെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് മെൽബണിൽ നിന്ന് വരുന്നത്. ഓസ്ട്രേലിയയിലെ മെൽബണിലെ ഒരു വീട്ടിൽ കണ്ട കാഴ്ച്ച ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

ഓസ്ട്രേലിയയിലെ മെൽബണിലെ വീട്ടിൽ അർധരാത്രിയിൽ എത്തിയ പാമ്പ് ഒളിച്ചിരുന്നത് കുഞ്ഞിന്റെ കളിപ്പാട്ടത്തിലായിരുന്നു. ആരും ശ്രദ്ധിക്കാത്ത രീതിയിൽ കുട്ടിയുടെ കളിപ്പാട്ടത്തിനിടിയിൽ പതുങ്ങി ഇരുന്ന ഉഗ്ര വിഷമുള്ള ടൈഗർ സ്നേക് എന്ന പാമ്പിനെയാണ് വീട്ടുകാർ പിടികൂടിയത്.

പാമ്പിനെ കണ്ടതോടെ വീട്ടുകാർ പതിനഞ്ച് മിനിറ്റിനുള്ളിൽ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയും ഉടൻ തന്നെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ കോടതിമുറിയിൽ പാമ്പിനെ കണ്ടെത്തിയത് ഏറെ ചർച്ചയായിരുന്നു. രണ്ടടിയോളം നീളമുള്ള പാമ്പ് ഫയലുകളിൽ ഒളിച്ചിരിക്കുകയായിരുന്നു. അന്ന് പാമ്പിനെ പിടികൂടുന്നതിനായി ഒരു മണിക്കൂർ കോടതി നടപടികൾ നിർത്തിവച്ചിരുന്നു.