കോഴിക്കോട്: കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് വീണു വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്ക്. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ വാലില്ലാ പുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് കല്ല് വീണത്.
വാലില്ലാപുഴ സ്വദേശിനിയായ ഫർബിനക്കാണ് പരിക്ക്. യുവതിയെ അരീക്കോട് താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
Add Comment