Kerala

ആശാവർക്കർമാരുടെ സമരം തുടരുന്നു, 12 ദിവസമായിട്ടും തീരുമാനമില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്.

പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ആശവർക്കർമാർക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്.

നേരത്തെ ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. കുടിശ്ശിക വേതനം നല്‍കുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.

വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്ബോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. അതേസമയം സമരസമിതി ഭാരവാഹികളുമായി ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.