Local

കൊയിലാണ്ടിയില്‍ വീട് കുത്തി തുറന്ന് മോഷണം

കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീട് കുത്തിതുറന്ന് മോഷണം. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഫിറോസിന്റെ മഹരിഫ് വീട്ടിലാണ് മോഷണം.

മുന്‍ വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വര്‍ണഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു. കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്‌ഐമാരായ കെ കെ.എസ്.ജിതേഷ്, മണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവാണിയംകുളം, സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.