കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫുഡ് ഡെലിവറി ജീവനക്കാരെ ആക്രമിച്ച് ഭക്ഷണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അൽജഹ്റ ഗവർണറേറ്റിലെ അൽ അബ്ദുല്ലയിൽ ഫുഡ് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടുള്ള കവർച്ചകളെ കുറിച്ച് നിരന്തരം പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കുവൈറ്റ് പൊലീസ് അറസറ്റ് ചെയ്തത്.
കൊവിഡ് കാലം മുതൽ രാജ്യത്ത് അഭിവൃദ്ധി പ്രാപിച്ച് വരുന്ന മേഖലയാണ് ഡെലിവറി ബിസിനസ്. പകർച്ചവ്യാധി മൂലമുണ്ടായ നിയന്ത്രണങ്ങൾ കുവൈറ്റിൽ പ്രതിദിനം ഡെലിവറി ഓർഡറുകളുടെ എണ്ണം 120,000 ൽ നിന്ന് ഏകദേശം 300,000 ആയി ഉയർന്നതായി വിപണി നിരീക്ഷകർ പറയുന്നു. കൊവിഡിന് ശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും കൊവിഡ് വൈറസ് മൂലമുണ്ടായ ജീവിതശൈലിയിലെ മാറ്റം തുടരുന്നവരുണ്ട്. 47 ലക്ഷത്തോളം ജനങ്ങളുള്ള കുവൈറ്റിലെ ഉപഭോക്താക്കൾ ഇപ്പോൾ ആവശ്യമായ ഉത്പ്പന്നങ്ങൾ അതിവേഗത്തിൽ കൈകളിലെത്താൻ താത്പര്യപ്പെടുന്നവരാണ്.
ഇത് ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ആവശ്യപ്പെടുന്ന ഡെലിവറി ഓർഡറുകളുടെ എണ്ണത്തിൽ ആപേക്ഷിക സ്ഥിരതക്ക് സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഓര്‍ഡറുകള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ അടക്കം വിവിധ ഉല്പന്നങ്ങള് ഡെലിവറി ചെയ്യുന്ന കമ്പനികളുടെ സേവനങ്ങള്‍ക്ക് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ നല്ല ഡിമാന്റുണ്ട്.
Add Comment