Local

അനധികൃതമായി ജോലി ചെയ്തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി പൊലീസ്

തൃശ്ശൂർ: അനധികൃതമായി ജോലി ചെയ്തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പിടികൂടി. ചെമ്മാപ്പിള്ളിയിൽ നിന്നാണ് ഇവരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസിന്റെ നീക്കം.

കസ്റ്റഡിയിലെടുത്തവരുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഇവർ കൊൽക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ.