അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ലക്ഷങ്ങള്‍ സ്വന്തമാക്കി മലയാളികടക്കം മൂന്ന് ഇന്ത്യക്കാര്‍. സീരീസ് 271 നറുക്കെടുപ്പിലാണ് മലയാളികളെ തേടി ഭാഗ്യമെത്തിയത്. മലയാളികളായ സന്ദീപ് താഴെയില്‍, ഷറഫുദ്ദീന്‍ ഷറഫ് എന്നിവര്‍ക്കും ആല്‍വിന്‍ മൈക്കിള്‍ എന്ന യുവാവിനുമാണ് ലോട്ടറിയടിച്ചത്. ഇവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശിയും സമ്മാനത്തിന് അര്‍ഹനായിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സന്ദീപ് ബിഗ് ടിക്കറ്റ് എടുത്തത്. ഭാര്യയും മകളുമടങ്ങുന്ന കൊച്ചുകുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരികയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സന്ദീപ് പറഞ്ഞു. പണം ഒത്തുവരാത്തതിനാല്‍ പലപ്പോഴും കുടുംബത്തെ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ലെന്നും ബാക്കി പണം സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഷറഫുദ്ദീന്‍. 15 ലക്ഷം രൂപയാണ് ഇരുവര്‍ക്കും ലഭിക്കുക.
Add Comment