World

വിമാനത്തിനുള്ളിൽ തോക്ക് ഉയ‍ർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രകാരൻ

ടെ​ഗുസി​ഗാൽപ: ഹോണ്ടുറസിൽ പറന്നുയ‍ർന്ന വിമാനത്തിനുള്ളിൽ തോക്ക് ഉയ‍ർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രകാരൻ. വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകമായിരുന്നു ഇയാൾ തോക്ക് പുറത്തെടുത്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. സഹയാത്രികരെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി, എന്നാൽ ജീവനക്കാരുടെ അവസരോജിതമായ പ്രവർത്തിയിൽ വലിയ അപകടം ഒഴിവായി.

തോക്കുയ‍ർത്തി ഭീഷണിപ്പെടുത്തിയ യാത്രകാരനെ അതിവേ​ഗം തന്നെ ഉദ്യോഗസ്ഥർ കീഴപ്പെടുത്തുകയും കൈയിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങുകയും ചെയ്തു. പിന്നാലെ ഇയാളുടെ കൈയിൽ വിലങ്ങ് വെച്ചു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങിന് അനുമതി തേടുകയും വിമാനം തിരികെ പറന്നുയ‍ർന്ന അതേ വിമാനതാവളത്തിൽ തന്നെ ഇറക്കുകയുമായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ പരിശോധനയെ പറ്റിയും സുരക്ഷയെ പറ്റിയും ​ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

സുരക്ഷാ പരിശോധന എല്ലാം മറികടന്ന് സ്വന്തം കൈയിൽ തോക്കുമായി വിമാനത്തിൽ എങ്ങനെയാണ് ഇയാൾ കയറിയതെന്ന ചോദ്യം ഉയരുകയാണ്. ഇത് വിമാനതാവളത്തിലെ സുരക്ഷാ സംവിധാനങ്ങളെ പറ്റിയുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.