സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവ ആക്രമണം. വളർത്തുമൃഗത്തെ കടുവ ആക്രമിച്ചു കൊന്നു. പുൽപ്പള്ളി അമരക്കുനിയിൽ പുലർച്ചെയാണ് സംഭവം. നാരാത്തറ പാപ്പച്ചന്റെ ആടിനെയും കടുവ കൊന്നിട്ടുണ്ട്. പ്രദേശത്തെ തോട്ടത്തിൽ കടുവയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെ റോഡിൽ കടുവയെ കണ്ടിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിവരികയാണ്.
Add Comment