Local

മലപ്പുറം വേങ്ങരയിൽ വാഹനാപകടത്തിൽ രണ്ട് മരണം

മലപ്പുറം: വേങ്ങര മിനി ഊട്ടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.