ഒറ്റപ്പാലം: ലൈസൻസ് ഇല്ലാത്ത തോക്കും തിരകളും മറ്റു ആയുധങ്ങളുമായി രണ്ടുപേർ പിടിയില്‍. മലപ്പുറം തുവ്വൂർ നീലാഞ്ചേരി പൂക്കുഴി വീട്ടില്‍ അബ്ദുല്‍ സലാം (38), മലപ്പുറം വണ്ടൂർ കൂരാട് ആനക്കല്ലൻ വീട്ടില്‍ ജമാല്‍ ഹുസൈൻ (25) എന്നിവരാണ് ഒറ്റപ്പാലം പൊലീസിന്‍റെ പിടിയിലായത്
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. മായന്നൂർ റോഡ് ജങ്ഷൻ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കാറിന്റെ പിൻസീറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍. ലൈസൻസ് ഇല്ലാത്ത തോക്കിന്റെ മൂന്ന് ഭാഗങ്ങളും എട്ട് തിരകളും നാല് കത്തി എന്നിവക്കൊപ്പം ഹെഡ് ലൈറ്റും പിടികൂടി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മായന്നൂർ, ചേലക്കര ഭാഗത്തെ കാടുകളില്‍ വേട്ടക്ക് പോവുന്നതിനിടയിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
Add Comment